=()=
അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് നിങ്ങൾ ഇന്ന് ചെയ്യുന്ന എല്ലാ പുണ്യപരമായ കാര്യങ്ങളും നബിയും സ്വഹാബത്തും കാണിച്ച് തന്നതാണോ മറുപടി പറയാൻ ആരെങ്കിലും മുജായിദുകൾ ഉണ്ടോ ഇതൊരു വെല്ലു വിളിയാണ്...😊😊👌👌
ഞാൻ അതിനു പ്രമാണബന്ധിതമായി മറുപടി പറയാം ✋🌹🌹🌹...
===????
മറുപടി......
1) ഓരോ സമൂഹത്തിലേക്കും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളേയും അയക്കുക എന്ന സമ്പ്രദായത്തിന് മുഹമ്മദ് നബിയിലൂടെ അല്ലാഹു പരിസമാപ്‌തി കുറിച്ചു. മുഹമ്മദ് നബി(സ)യെ അന്തിമ പ്രവാചകനാക്കി. (33:40) അദ്ദേഹത്തിന്റെ ദൗത്യം ലോകത്തുള്ള സകല മനുഷ്യര്‍ക്കും ബാധകമാകുന്നു(21:107) മുഹമ്മദ് നബി(സ)യിലൂടെ ലോകത്തിന്റെ മുന്നില്‍ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം (ഖുര്‍ആന്‍) അന്തിമ ഗ്രന്ഥമാകുന്നു. അത് ലോകാവസാനം വരെ യാതൊരു വ്യത്യാസവും കൂടാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നു.(15:9) ഈ പ്രവാചകന്മാര്‍ മുഴുവനും ലോകത്ത് പ്രചരിപ്പിച്ചത് ?ഇസ്‌ലാം? ആയിരുന്നു. ഇസ്‌ലാമെന്നാല്‍ സര്‍വലോക രക്ഷിതാവിന്റെ മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ സന്നദ്ധമാവുക എന്നതാണ്. മനുഷ്യന്‍ ഭൗതിക ലോകത്ത് ദൈവികാനുഗ്രഹങ്ങള്‍ ആസ്വദിച്ച് ജീവിക്കുമ്പോള്‍ സ്രഷ്‌ടാവിന്റെ താല്‌പര്യങ്ങള്‍ക്കനുസരിച്ച് ചരിക്കേണ്ടതുണ്ട്. അത്തരക്കാര്‍ക്ക് മാത്രമേ മരണാനന്തരമുള്ള അനശ്വര ലോകത്ത് സൗഖ്യം(സ്വര്‍ഗപ്രവേശം) ലഭിക്കൂ. അതാണ് മനുഷ്യന്റെ ആത്യന്തിക വിജയവും.
2) മതമായി മനുഷ്യര്‍ക്ക് അല്ലാഹു തൃപ്‌തിപ്പെട്ട് നല്‌കിയ ഇസ്‌ലാം മുഹമ്മദ് നബിയിലൂടെ പരിപൂര്‍ണമായി.(5 :3) അതില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതല്ല. ഖുര്‍ആന്‍ പറയുന്നു: `മുന്‍ വേദങ്ങളിലും ഈ വേദത്തിലും അല്ലാഹു നിങ്ങള്‍ക്ക് ?മുസ്‌ലിംകള്‍? എന്ന പേര്‍ നല്‌കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി.' (22:78)
3) മുഹമ്മദ് നബി മതസ്ഥാപകനല്ല. പുരോഹിതനല്ല. അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ഓരോ രംഗത്തും മാതൃകാ പുരുഷനായി. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്.'' (33:21) ഈ മാതൃക- പ്രവാചക ചര്യ- പിന്‍പറ്റി ജീവിക്കുകയാണ് അല്ലാഹുവിന്റെ ഇഷ്‌ടം നേടാനുള്ള ഏകമാര്‍ഗം. ദൈവപ്രീതിയും പരലോക മോക്ഷവുമാണല്ലോ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. ?നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും.?? (3:31)
4) പ്രവാചകന്റെ വിധികളും തീരുമാനങ്ങളും തൃപ്‌തിപ്പെടാത്തവന്‍ വിശ്വാസിയാവുകയില്ല. (4:56) എന്ന് ഖുര്‍ആന്‍ പറയുന്നു.സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു മനുഷ്യരെക്കാളും ഒരാള്‍ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഞാനാകുന്നതുവരെ അയാള്‍ വിശ്വാസിയാകുകയില്ല എന്ന് നബി(സ) പറഞ്ഞതും ഇക്കാര്യം തന്നെയാണ്. ഒരാളെ ഇഷ്‌ടപ്പെടുക എന്നുവെച്ചാല്‍ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാനിക്കുക, അദ്ദേഹത്തെ പിന്‍പറ്റുക എന്നൊക്കെയാണല്ലോ. പ്രവാചകനെ സ്‌നേഹിക്കാത്തവന്‍ മുസ്‌ലിമല്ല എന്നര്‍ഥം
5) പ്രവാചകന്റെ അനുചരന്മാര്‍ (സ്വഹാബിമാര്‍) ഓരോരുത്തരും തന്നെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്നു. `ബി അബീ അന്‍ത വ ഉമ്മീ'?(എന്റെ മാതാവും പിതാവും അങ്ങേക്ക് പ്രായശ്ചിത്തമാണ്) എന്ന് പറഞ്ഞുകൊണ്ടാണ് സ്വഹാബികള്‍ നബിയെ സംബോധന ചെയ്‌തിരുന്നത്. രണാങ്കണത്തില്‍ സ്വന്തം ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും യുദ്ധക്കളത്തിലേക്കോടി, പ്രവാചകന്‍ സുരക്ഷിതനാണ് എന്നറിഞ്ഞപ്പോള്‍ മനസ്സമാധാനത്തോടെ തിരിച്ചുപോന്ന സ്വഹാബി വനിതയുടെ വാക്കുകള്‍, ?അങ്ങേയ്‌ക്ക് ശേഷം മറ്റേത് പ്രയാസങ്ങളും നിസ്സാരമാണ്? എന്നായിരുന്നു.
ഈയൊരു സ്‌നേഹം കേവലപ്രകടനങ്ങളായിരുന്നില്ല; ആത്മാര്‍ഥമായിരുന്നു. മരണാനന്തരം നബിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാല്‍ കരയുന്ന സ്വഹാബികളെ ചരിത്രം വരച്ചുകാണിക്കുന്നു. നബി(സ)യെ കടിക്കാന്‍ സര്‍പ്പം വരാന്‍ സാധ്യതയുള്ള മാളം സ്വന്തം കാല്‍വിരല്‍കൊണ്ട് അടച്ചുവെക്കുകയും സര്‍പ്പദംശനമേല്‍ക്കുകയും ചെയ്‌ത അബൂബക്കര്‍(റ), യുദ്ധക്കളത്തില്‍ നബിക്കു നേരെ വന്ന നിരവധി അമ്പുകള്‍ സ്വന്തം ദേഹംകൊണ്ട് തടുത്ത് മുറിവുകള്‍ക്കുമേല്‍ മുറിവുകള്‍ പറ്റിയ ത്വല്‍ഹ(റ). സ്‌നേഹാതിരേകത്തിന്റെ ഈ മകുടോദാഹരണങ്ങള്‍ ലോക ചരിത്രത്തില്‍ ഒരു നേതാവിനും ലഭിച്ചിട്ടില്ല.
6) ഭൗതിക ഭരണാധികാരികളെപ്പോലെയോ മതപുരോഹിതന്മാരെപ്പോലെയോ, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അനര്‍ഹമായത് നല്‌കുന്ന സമ്പ്രദായം നബിക്കുണ്ടായിരുന്നില്ല. തനിക്ക് നബി(സ)യോടൊത്ത് സ്വര്‍ഗജീവിതം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച റബീഅ(റ)യോട് നബി പറഞ്ഞത്, ധാരാളം നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട് എന്നെ നീ സഹായിക്കുക എന്നാണ്. അഥവാ കര്‍മഫലം മാത്രമാണ് മോക്ഷത്തിന്നാധാരം എന്നര്‍ഥം. സ്‌തുതിപാഠകരെ നബിക്കിഷ്‌ടമായിരുന്നില്ല. നബി(സ) സ്വന്തം കരള്‍ കഷ്‌ണം എന്നു വിശേഷിപ്പിച്ച മകള്‍ ഫാത്വിമ(റ)യോട് പറഞ്ഞ ഹൃദയസ്‌പൃക്കായ വാക്കുകള്‍ ലോകത്തിനെന്നും മാതൃകയാണ്. ``മകളേ, നരകത്തില്‍ നിന്ന് നിന്നെ നീ തന്നെ കാത്തുകൊള്ളുക. ഉപ്പാക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.'' ``എന്റെ ചര്യയെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്നെ ഇഷ്‌ടപ്പെട്ടു. എന്നെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്' എന്ന പ്രവാചക വചനം പ്രവാചക സ്‌നേഹം എങ്ങനെ എന്ന് പഠിപ്പിക്കുന്നു. ഒരായുഷ്‌കാലം മുഴുവന്‍ ഒരു സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞുകൂടിയ മുഹമ്മദ് നബി(സ) 23 വര്‍ഷം ദൈവദൂതനായിട്ടാണ് ജീവിച്ചത്.
7) അന്ത്യപ്രവാചകന്റെ ദൗത്യം അഥവാ ലോകാന്ത്യം വരെയുള്ള മനുഷ്യര്‍ക്ക് മാതൃകയായുള്ള ജീവിതം പൂര്‍ത്തിയാക്കി വിടപറയും മുമ്പ് അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചു. ``ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുപോകുന്ന രണ്ടുകാര്യങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും(ഖുര്‍ആന്‍), അവന്റെ ദൂതന്റെ ചര്യ (സുന്നത്ത്)യുമത്രെ അത്.''
8) പ്രവാചകന്റെ അന്ത്യത്തോടെ സന്മാര്‍ഗം അസ്‌തമിക്കുന്നില്ല. ലോകം നിലനില്‍ക്കുന്നേടത്തോളം ദിവ്യഗ്രന്ഥവും നബിചര്യയും നിലനില്‍ക്കും. പില്‍ക്കാലക്കാരായ ആളുകള്‍ ആ ചര്യ പിന്‍പറ്റി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രവാചക സ്‌നേഹം. പ്രവാചകന്റെ തേജസ്സിന് നേരെ വരുന്ന കൂരമ്പുകള്‍ പ്രതിരോധിച്ചുകൊണ്ട് നാവും പേനയും ഉപയോഗിച്ച് ജിഹാദ് ചെയ്യുക. സ്വഹാബികളുടെ ജീവിതത്തെ മാതൃകയാക്കുക. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാന്‍ ആവുന്നത് ചെയ്യുക. ഇതാണ് ഈ രംഗത്ത് നമുക്ക് ചെയ്യുവാനുള്ളത്.
9) പില്‍ക്കാലത്ത് പ്രവാചകസ്‌നേഹം എന്നപേരില്‍ നിരവധി അനാചാരങ്ങള്‍ കടന്നുകൂടി. ഇതര മതവിശ്വാസികള്‍ തങ്ങളുടെ ആചാര്യന്മാരോട് കാണിക്കുന്ന തരത്തിലുള്ള നിലപാടുകള്‍, പുരോഹിതപ്രധാനമായ ആചാരങ്ങള്‍, സ്‌തുതികീര്‍ത്തനങ്ങള്‍, പ്രവാചകന്റെ ജന്മദിനാചരണം തുടങ്ങി പല നൂതന സമ്പ്രദായങ്ങളും കടന്നുകൂടി. യഥാര്‍ഥത്തില്‍ പ്രവാചകന്‍ കാണിച്ചുതന്നതല്ലാത്ത ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ അനുഷ്‌ഠിച്ചുകൂടാ. ``ദീന്‍ കാര്യത്തില്‍ നമ്മുടെ നിര്‍ദേശമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടണം'' എന്ന് പ്രവാചകന്‍(സ) കണിശമായി നിര്‍ദേശിച്ചിട്ടുണ്ട്.
10) സ്വന്തം ആത്മാവിനെക്കാള്‍ നബി(സ)യെ സ്‌നേഹിച്ച സ്വഹാബികള്‍ ചെയ്യാത്ത ഒരു കാര്യം `നബിസ്‌നേഹ'മെന്ന പേരില്‍ നമുക്ക് ചെയ്‌തുകൂടാ. ശ്രീകൃഷ്‌ണ ജയന്തിയും ഗാന്ധിജയന്തിയും ക്രിസ്‌തു ജയന്തിയും കണ്ടു ശീലിച്ച ആളുകള്‍ `നബിജയന്തി' വലിയ ആഘോഷമായി ഇന്ന് കൊണ്ടാടുന്നു. മുഹമ്മദ്‌നബി(സ) പഠിപ്പിച്ച മതത്തില്‍ ഇല്ലാത്ത ഒരു കാര്യം എത്ര ആകര്‍ഷകമായി തോന്നിയാലും എത്ര വലിയ ആളുകള്‍ ചെയ്‌താലും അതിന് ഭൂരിപക്ഷപിന്തുണയുണ്ടെങ്കിലും അനുകരണീയമല്ല. ആദ്യകാലത്ത് പ്രവാചക തൃപ്‌തി നേടുവാന്‍ സ്വഹാബികള്‍ എന്തു ചെയ്‌തുവോ അതു തന്നെയാണ് പില്‍ക്കാലത്തും ചെയ്യാനുള്ളത്.
11) മതത്തില്‍ ഒരു വിശ്വാസമോ അനുഷ്‌ഠാനമോ രൂപപ്പെടണമെങ്കില്‍ അതിന്റെ അടിസ്ഥാനം ഖുര്‍ആനും നബിചര്യയുമാണ്. ഒന്നുകൂടി വിശദീകരിച്ചാല്‍ ഇവ അടിസ്ഥാനമാക്കിയ പണ്ഡിതേകോപനവും (ഇജ്‌മാഅ്) അനുരൂപതാ നിയമവു (ഖിയാസ്)മാണ്. ഇവയെ അവലംബിച്ച് ഈ ആചാരത്തെ വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ `എന്റെ കല്‌പനയില്ലാത്ത കാര്യങ്ങള്‍ തള്ളപ്പെടേണ്ടതാണ്' എന്ന നബിവചനത്തിന്റെ വെളിച്ചത്തില്‍ ഇതിന് മതത്തില്‍ നിലനില്‌പില്ലല്ലോ?
12) ഭൂരിപക്ഷം ചെയ്യുന്നു എന്നത് തെളിവാണെങ്കില്‍, ലോക മുസ്‌ലിംകളില്‍ ഭൂരിപക്ഷമുള്ള ഹനഫി മദ്‌ഹബിന്റെ വിശ്വാസാചാരങ്ങള്‍ ശാഫിഈകളെന്നു പറയുന്ന കേരള ഭൂരിപക്ഷം അഗീകരിക്കാത്തതെന്താണ്? അതുമല്ല, മതത്തില്‍ ഇങ്ങനെ ഒരു പ്രമാണമുണ്ടോ?
13) ലക്ഷ്യം പാവനമാണ്- അഥവാ മുസ്‌ലിംകളെ മതോന്മേഷമുള്ളവരും പ്രവാചകാനുയായികളുമാക്കുക- എന്ന ന്യായത്താല്‍ ഈ കാര്യത്തെ നല്ല ബിദ്‌അത്തെന്ന് ലളിതവത്‌കരിക്കാമോ? ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നത് ഇസ്‌ലാമിക ചിന്തയല്ലല്ലോ ?
14) ഇസ്‌ലാമിക പ്രബോധനത്തിന് പ്രവാചകന്റെ കാലത്തില്ലാത്ത നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് തെറ്റാവുകയില്ലെങ്കില്‍ നബിദിനാഘോഷവും ബിദ്‌അത്തിന്റെ പട്ടികയിലുള്‍പ്പെടുത്തി കുറ്റകരമാക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് ലഘൂകരിക്കാവുന്നതാണോ ഇത്? രണ്ടു കാരണങ്ങളാല്‍ ഈ ന്യായം നിലനില്‌ക്കത്തക്കതല്ല.
15) പ്രബോധനത്തിന് ആധുനിക സൗകര്യങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നത് പ്രത്യേക പുണ്യമെന്ന നിലയിലല്ല. അതൊരു ആരാധനാ ചടങ്ങായി കാണുന്നില്ലെന്നര്‍ഥം. പ്രത്യുത ഇസ്‌ലാമിക പ്രബോധനം കൂടുതല്‍ ഫലപ്രദവും സുഗമവുമാക്കാന്‍ മാത്രമാണ് ഈ ശൈലിയും സങ്കേതങ്ങളും ഉപയോഗിക്കുന്നത്.
☝💐നബിയെ സ്‌നേഹിക്കുക; നബിചര്യ പിന്തുടരുക☝💐ഓരോ സമൂഹത്തിലേക്കും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളേയും അയക്കുക എന്ന സമ്പ്രദായത്തിന് മുഹമ്മദ് നബിയിലൂടെ അല്ലാഹു പരിസമാപ്‌തി കുറിച്ചു. മുഹമ്മദ് നബി(സ)യെ അന്തിമ പ്രവാചകനാക്കി. (33:40) അദ്ദേഹത്തിന്റെ ദൗത്യം ലോകത്തുള്ള സകല മനുഷ്യര്‍ക്കും ബാധകമാകുന്നു(21:107) മുഹമ്മദ് നബി(സ)യിലൂടെ ലോകത്തിന്റെ മുന്നില്‍ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം (ഖുര്‍ആന്‍) അന്തിമ ഗ്രന്ഥമാകുന്നു. അത് ലോകാവസാനം വരെ യാതൊരു വ്യത്യാസവും കൂടാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നു.(15:9) ഈ പ്രവാചകന്മാര്‍ മുഴുവനും ലോകത്ത് പ്രചരിപ്പിച്ചത് ?ഇസ്‌ലാം? ആയിരുന്നു. ഇസ്‌ലാമെന്നാല്‍ സര്‍വലോക രക്ഷിതാവിന്റെ മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ സന്നദ്ധമാവുക എന്നതാണ്. മനുഷ്യന്‍ ഭൗതിക ലോകത്ത് ദൈവികാനുഗ്രഹങ്ങള്‍ ആസ്വദിച്ച് ജീവിക്കുമ്പോള്‍ സ്രഷ്‌ടാവിന്റെ താല്‌പര്യങ്ങള്‍ക്കനുസരിച്ച് ചരിക്കേണ്ടതുണ്ട്. അത്തരക്കാര്‍ക്ക് മാത്രമേ മരണാനന്തരമുള്ള അനശ്വര ലോകത്ത് സൗഖ്യം(സ്വര്‍ഗപ്രവേശം) ലഭിക്കൂ. അതാണ് മനുഷ്യന്റെ ആത്യന്തിക വിജയവും....👌👌
ശിഹാബ് മൗക്കോട് ✍---
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ