- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബിദ്അത്തും മുസ്ലിം ഉമ്മത്തും
......ബിദ്അതുൻ ഹസന: വാസ്തവമെന്ത്⁉
🔰ഇസ്ലാമിക ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യമാണ് ബിദ്അതുൻ ഹസന, അതായത് 'നല്ല പുത്തനാചാരം'. ഇസ്ലാമിക ശരീഅത്തിലേക്ക് ആചാരങ്ങളും വിശ്വാസങ്ങളും കടത്തിക്കൂട്ടിയ ആളുകൾ 'നല്ലതല്ലേ?' 'കൂലിയുള്ള കാര്യമല്ലേ?' എന്നെല്ലാം പറഞ്ഞുകൊണ്ട് സാധാരണക്കാരെ വസ്‌വാക്കലാണ് പതിവ്.📛
⚠ഉദാഹരണത്തിന്, റബിഉൽ അവ്വൽ 12 മുഹമ്മദ് നബി (ﷺ) ജനിച്ച ദിവസമായതിനാൽ വളരെയധികം പ്രത്യേകതയുള്ളതാണെന്നും പുണ്യമുള്ളതാണെന്നും ശിയാക്കളുടെ അനന്തിരവന്മാരായ സൂഫികൾ വാദിച്ചു. പ്രവാചകനോ(ﷺ) സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടുകാരോ റബിഉൽ അവ്വൽ 12 ന് ഒരു പ്രത്യേകതയും കൽപ്പിച്ചിട്ടുണ്ടായിരുന്നില്ല എന്ന് അവരോട് സ്ഥാപിച്ചാൽ പിന്നെ അടുത്ത ചോദ്യം, 'സ്വലാത്ത് ചൊല്ലുന്നത് നല്ലതല്ലേ?, അന്നദാനം നല്ലതല്ലേ?' എന്നൊക്കെയാണ്. അങ്ങിനെ, നബിജന്മദിനാഘോഷം തുടങ്ങി സകല പുത്തനാചാരങ്ങളും 'ബിദ്അതുൻ ഹസന' എന്ന് ഓമനപ്പേരിട്ട് പുത്തൻ കക്ഷികൾ ആചരിക്കുന്നു.
✅ആദ്യം ബിദ്അത് എന്താണെന്ന് പഠിക്കാം.
💠അല്ലാഹുവിന് ആരാധന (ഇബാദത്ത്) ചെയ്യുവാനോ അല്ലാഹുവോട് സാമീപ്യം പ്രാപിക്കുന്നതിനോ വേണ്ടി ശരീഅത്തിലില്ലാത്ത കാര്യങ്ങൾ ശരീഅത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്നതാണ് ബിദ്അത്(പുത്തനാചാരം). ഇവ തള്ളപ്പെടേണ്ടതാണ്.
🔰ഇതിന് തെളിവ്: ഹദീസ് 1.
1⃣"من أحدث في أمرنا هذا ما ليس منه فهو رد"
”നമ്മുടെ ഈ കാര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (സ്വഹീഹ് മുസ്‌ലിം. ഹദീസ് നമ്പര്‍: 1718)
▶ഇമാം നവവി()യുടെ 40 ഹദീസുകൾ എന്ന കിതാബിന് വിവരണമെഴുതിയ ഇമാം ഇബ്നു റജബ് ((736H – 795H )) ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇങ്ങിനെ എഴുതി,
وفي بعض ألفاظه: من أحدث في ديننا ما ليس منه فهو رد
"നമ്മുടെ ഈ മതത്തില്‍ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.”
(ജാമിഅൽ ഉലൂം വൽ ഹികം, പേജ് 155)
2⃣ഹദീസ് 2:
"عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة"
(എന്‍റെ സുന്നത്തും സച്ചരിതരായ എന്‍റെ ഖുലഫാക്കളുടെ സുന്നത്തും നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക. (ദീനില്‍) പുതിയ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷികുക.. നിശ്ചയം എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്..)(തിർമിദി, അബൂദാവൂദ്)
▶ഈ ഹദീസിൽ "ومحدثات الأمور"(പുതിയ കാര്യങ്ങൾ) എന്നത്കൊണ്ടുള്ള വിവക്ഷ പ്രവാചകനോ () നാല് ഖലീഫമാരോ പരിചയപ്പെടുത്താത്ത ഒരു കാര്യം ദീനിൽ സ്ഥാപിക്കുക എന്നാണ്. (മുല്ല ജിവാൻ അൽ സിദ്ദിഖി).
🚹എന്നാൽ, നല്ല കാര്യങ്ങൾ പുതിയതായി ആരെങ്കിലും തുടങ്ങി വച്ചാൽ അതിനു വലിയ പ്രതിഫലമുണ്ടെന്ന് പ്രവാചകൻ (ﷺ) പറഞ്ഞിട്ടില്ലേ?❗
✔ഉണ്ട്. ഒരിക്കൽ പരമ ദരിദ്രരായ ഒരു പറ്റം അഅ്റാബികൾ (കാട്ടറബികൾ) പ്രവാചകൻ (ﷺ)യുടെ സദസ്സിലേക്ക് കയറിവന്നപ്പോൾ അവർക്ക് എന്തെങ്കിലും ദാനം ചെയ്യുവാൻ അവിടുന്ന്(ﷺ)) കൽപ്പിച്ചു. അത് കേട്ട ഒരു അൻസാരി () കൈ നിറയെ വിഭവങ്ങൾ കൊണ്ടുവരികയും അദ്ദേഹത്തിനു പിറകെ മറ്റൊരാളും, പിറകെ മറ്റൊരാളും അങ്ങിനെ പലരും വിഭവങ്ങൾ കൊണ്ടുവന്ന് ആ അഅ്റാബികൾക്ക് കൊടുക്കുകയും ചെയ്തു. അപ്പോൾ അങ്ങുന്ന് (ﷺ) പറഞ്ഞു(ആശയം), 〰"ഇസ്ലാമിൽ, ആരെങ്കിലും ഒരു പുതിയ നല്ലകാര്യം തുടങ്ങി വെക്കുകയും മറ്റുള്ളവർ അത് പിൻപറ്റുകയും ചെയ്‌താൽ, മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും ഒട്ടും കുറയാതെ തന്നെ തുടങ്ങി വച്ച ആൾക്കും പ്രതിഫലം എഴുതപ്പെടുന്നതാണ് (ലഭിക്കുന്നതാണ്). (എന്നാൽ) ആരെങ്കിലും ഒരു മോശം കാര്യം തുടങ്ങി വെക്കുകയും മറ്റുള്ളവർ അത് പിൻപറ്റുകയും ചെയ്‌താൽ, മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും ഒട്ടും കുറയാതെ തന്നെ തുടങ്ങി വച്ച ആൾക്കും ആ തിന്മയുടെ പ്രതിഫലം എഴുതപ്പെടുന്നതാണ് (ലഭിക്കുന്നതാണ്)〰 " (مَنْ سَنَّ فِي الإِسْلامِ سُنَّةً حَسَنَةً فَعُمِلَ بِهَا بَعْدَهُ كُتِبَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا وَلا يَنْقُصُ مِنْ أُجُورِهِمْ شَيْءٌ وَمَنْ سَنَّ فِي الإِسْلامِ سُنَّةً سَيِّئَةً فَعُمِلَ بِهَا بَعْدَهُ كُتِبَ عَلَيْهِ مِثْلُ وِزْرِ مَنْ عَمِلَ بِهَا وَلا يَنْقُصُ مِنْ أَوْزَارِهِمْ شَيْءٌ ." رواه مسلم رقم 1017)
✳മാത്രവുമല്ല, ആളുകൾ തരാവീഹ് നമസ്ക്കാരം ജ്മാഅതായി നമസ്ക്കരിക്കുന്നത് നോക്കിയിട്ട് മഹാനായ ഉമർ (), "നിഅ്മല്‍ബിദ്അതു ഹാദിഹി" (ഇത് നല്ല ബിദ്അത് തന്നെ) എന്നും പറഞ്ഞിരുന്നു. പ്രവാചകൻറെ (ﷺ) മാതൃകയും ആഹ്വാനവും ഉണ്ടായിട്ട് പോലും കുറെ നാളുകൾക്ക് ശേഷം വീണ്ടും തുടങ്ങിയ ഒരു ആചാരത്തെ ഉമർ () 'ബിദ്അത്' എന്ന് പറയുകയുണ്ടായി.
🔰ഇതിൽ നിന്നും ബിദ്അത് എന്ന പദം ഭാഷാപരമായും ശറഇയ്യായും ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാം. 'പൂർവ്വിക മാതൃകയില്ലാത്തത്' എന്നാണ് ഭാഷാപരമായി ബിദ്അത്തിന്റെ അർത്ഥം.
🔆ഇബ്നു ഹജർ അസ്ഖലാനി () ഫത്‌ഹുൽ ബാരിയിൽ (13/278) പറയുന്നു, "ഭാഷാപരമായി പറയുമ്പോൾ, (ബിദ്അത് എന്ന) ഈ പദത്തിൻറെ പരിധിയിൽ നല്ലതും മോശപ്പെട്ടതും ഉൾപ്പെടുന്നു." (ഇബാരത്തിന്റെ പൂർണ്ണ രൂപം :-وأما " البدع " فهو جمع بدعة وهي كل شيء ليس له مثال تقدم فيشمل لغة ما يحمد ويذم ، ويختص في عرف أهل الشرع بما يذم وإن وردت في المحمود فعلى معناها اللغوي)
🌀ഇബ്നു ഹജർ തന്നെ പറയുന്നു (13 /253), "ഭാഷാപരമായ അർത്ഥത്തിനു വിപരീതമായി, ശറഇൽ 'ബിദ്അത്' പ്രയോഗിക്കുമ്പോൾ എല്ലാം മോശപ്പെട്ടതാകുന്നു." (ഇബാരത്തിന്റെ പൂർണ്ണ രൂപം :-و " المحدثات " بفتح الدال جمع محدثة والمراد بها ما أحدث ، وليس له أصل في الشرع ويسمى في عرف الشرع " بدعة " وما كان له أصل يدل عليه الشرع فليس ببدعة ، فالبدعة في عرف الشرع مذمومة بخلاف اللغة فإن كل شيء أحدث على غير مثال يسمى بدعة سواء كان محمودا أو مذموما)
🏁സൂറ ബഖറയിലെ 117 ആമത്തെ ആയത്തിൻറെ വിശദീകരണത്തിൽ ഇമാം ഇബ്നു കഥീർ () പറയുന്നു.
📒"ബിദ്അത് എന്നാൽ രണ്ടു വിധമുണ്ട്. ചിലപ്പോൾ അത് ശരഇയ്യായ ബിദ്അത് ആകുന്നു. പ്രവാചകൻ () പറഞ്ഞു,'എല്ലാ പുത്തനാചാരങ്ങളും ബിദ്അതാകുന്നു, എല്ലാ ബിദ്അതുകളും വഴികേടുകളും..'. (എന്നാൽ) ചിലപ്പോൾ ഭാഷാപരമായ (അർത്ഥത്തിൽ) ബിദ്അത് ആയിരിക്കും. തരാവീഹ് നമസ്ക്കാരം ജമാഅതായി നമസ്ക്കരിക്കാൻ ആളുകളെ ഏകോപിപ്പിച്ചതിനെയും അത് തുടർന്നതിനെയും കുറിച്ച് "നിഅ്മല്‍ബിദ്അതു ഹാദിഹി" എന്ന് ഉമർ () പറഞ്ഞപോലെ, (ഭാഷാപരമായും ബിദ്അത് ഉപയോഗിക്കുന്നു)." (ഇബാരത്തിന്റെ പൂർണ്ണ രൂപം :- والبدعة على قسمين تارة تكون بدعة شرعية كقوله فإن كل محدثة بدعة وكل بدعة ضلالة وتارة تكون بدعة لغوية كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم نعمت البدعة هذه)
💡ഇനി, മേൽപ്പറഞ്ഞവയ്ക്ക് ചില ഉദാഹരണങ്ങൾ പറയാം.
🚩1- ശവ്വാൽ 1 മുസ്ലിംകൾക്ക് ആഘോഷദിനമാണ്. ആ ദിവസം ശരഇയ്യായി മഹത്വമുള്ളതാണെന്ന് മുസ്ലിംകൾ കരുതുന്നു. പ്രവാചകനും (ﷺ) സ്വഹാബതും അത് മുസ്ലിം ഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്തു.
🏴എന്നാൽ, റബിഉൽ അവ്വൽ 12 ന് പ്രവാചകനോ (ﷺ) സ്വഹാബത്തോ ഒരു മഹത്വവും കൽപ്പിച്ചില്ല. അതിനാൽ അന്നേ ദിവസത്തെ ആരെങ്കിലും മഹത്വവല്ക്കരിക്കുകയോ കൊണ്ടാടുകയോ ചെയ്‌താൽ അത് മോശപ്പെട്ട ബിദ്അതാണ്.
🚩2. സ്വലാത്ത് ചൊല്ലൽ മഹത്വമേറിയ ഒരു പുണ്യകർമ്മമാണ്.. 🏴എന്നാൽ, മഗ്രിബ് നമസ്ക്കാരാനന്തരം മൂന്ന് പ്രാവശ്യം സ്വലാത്ത് ചൊല്ലൽ മഹത്വമുള്ളതാണെന്ന് കരുതിയാൽ അത് അനാചാരമാണ്. (👇🏻കൂടെയുള്ള വോയ്സ് ക്ലിപ്പിൽ 'പൊന്മള' ഉസ്താദ് അത് വിവരിക്കുന്നത് കേൾക്കുക)
🚩3. പള്ളിക്ക് രണ്ടാം നില പണിയലും മത സമ്മേളനങ്ങൾ സംഘടിപ്പിക്കലും ഭാഷാപരമായ അർത്ഥത്തിൽ 'ബിദ്അത്' ആണ്. മുസ്ലിംകളെ ഇബാദത്തെടുക്കുവാനും ദീൻ പഠിപ്പിക്കുവാനും ഉള്ള കേവലം ഭൌതിക മാർഗ്ഗങ്ങളായേ അവ കണക്കാക്കാവൂ.🏴 മറിച്ച്, ശരഇൽ അവയ്ക്ക് എന്തെങ്കിലും മഹത്വം കൽപ്പിക്കുകയാണെങ്കിൽ അത് ബിദ്അതിന്റെ ഗണത്തിലേക്ക് മാറും.
⏰അപ്പോൾ സുഹൃത്തുക്കളെ, 'നല്ലതല്ലേ' എന്നൊരു 'കാരണം' ഇസ്ലാം പഠിപ്പിച്ചതല്ല. 📝കാരണം, ശരഇൽ നല്ലതായ ഒരു കാര്യവും അല്ലാഹുവിൻറെ പ്രവാചകൻ (ﷺ) നമ്മോട് പറയാതെ വിട്ട് പോയിട്ടില്ല.
📖മാലിക് ഇമാം (റ)നെ തൊട്ട് ഇബ്നുൽ മാജിശൂൻ(റ) പറഞ്ഞതായി അൽ ഇ അതിസ്വാം എന്ന ഗ്രന്ഥത്തിൽ ശാതിബീ ഉദ്ദരിക്കുന്നു
سمعت مالكاً يقول: “مَن ابتدع في الإسلام بدعة يراها حسنة فقد زعم أنَّ محمداً خان الرسالة؛ لأنَّ الله يقول: لْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ ، فما لم يكن يومئذ ديناً فلا يكون اليوم ديناً”
⚠"ആരെങ്കിലും ഒരാൾ ഒരു ബിദ് അതിനെ നല്ലതായിക്കണ്ടാൽ അയാൾ മുഹമ്മദ് (സ) രിസാലത്തിൽ വഞ്ചന കാണിച്ചു എന്ന് വാദിച്ചിരിക്കുന്നു കാരണം അല്ലാഹു പറയുന്നു ഇന്നേ ദിവസം ഞാൻ നിങ്ങൾക്കു നിങ്ങളുടെ മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു."
💠അല്ലാഹുവിന് ആരാധന (ഇബാദത്ത്) ചെയ്യുവാനോ അല്ലാഹുവോട് സാമീപ്യം പ്രാപിക്കുന്നതിനോ വേണ്ടി ശരീഅത്തിലില്ലാത്ത കാര്യങ്ങൾ ശരീഅത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്നതാണ് ബിദ്അത്(പുത്തനാചാരം). ഇവ തള്ളപ്പെടേണ്ടതാണ്.
1⃣"من أحدث في أمرنا هذا ما ليس منه فهو رد"
”നമ്മുടെ ഈ കാര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (സ്വഹീഹ് മുസ്‌ലിം. ഹദീസ് നമ്പര്‍: 1718)
وفي بعض ألفاظه: من أحدث في ديننا ما ليس منه فهو رد
"നമ്മുടെ ഈ മതത്തില്‍ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.”
(ജാമിഅൽ ഉലൂം വൽ ഹികം, പേജ് 155)
"عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة"
(എന്‍റെ സുന്നത്തും സച്ചരിതരായ എന്‍റെ ഖുലഫാക്കളുടെ സുന്നത്തും നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക. (ദീനില്‍) പുതിയ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷികുക.. നിശ്ചയം എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്..)(തിർമിദി, അബൂദാവൂദ്)
📒"ബിദ്അത് എന്നാൽ രണ്ടു വിധമുണ്ട്. ചിലപ്പോൾ അത് ശരഇയ്യായ ബിദ്അത് ആകുന്നു. പ്രവാചകൻ () പറഞ്ഞു,'എല്ലാ പുത്തനാചാരങ്ങളും ബിദ്അതാകുന്നു, എല്ലാ ബിദ്അതുകളും വഴികേടുകളും..'. (എന്നാൽ) ചിലപ്പോൾ ഭാഷാപരമായ (അർത്ഥത്തിൽ) ബിദ്അത് ആയിരിക്കും. തരാവീഹ് നമസ്ക്കാരം ജമാഅതായി നമസ്ക്കരിക്കാൻ ആളുകളെ ഏകോപിപ്പിച്ചതിനെയും അത് തുടർന്നതിനെയും കുറിച്ച് "നിഅ്മല്‍ബിദ്അതു ഹാദിഹി" എന്ന് ഉമർ () പറഞ്ഞപോലെ, (ഭാഷാപരമായും ബിദ്അത് ഉപയോഗിക്കുന്നു)." (ഇബാരത്തിന്റെ പൂർണ്ണ രൂപം :- والبدعة على قسمين تارة تكون بدعة شرعية كقوله فإن كل محدثة بدعة وكل بدعة ضلالة وتارة تكون بدعة لغوية كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم نعمت البدعة هذه)
🚩1- ശവ്വാൽ 1 മുസ്ലിംകൾക്ക് ആഘോഷദിനമാണ്. ആ ദിവസം ശരഇയ്യായി മഹത്വമുള്ളതാണെന്ന് മുസ്ലിംകൾ കരുതുന്നു. പ്രവാചകനും (ﷺ) സ്വഹാബതും അത് മുസ്ലിം ഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്തു.
🏴എന്നാൽ, റബിഉൽ അവ്വൽ 12 ന് പ്രവാചകനോ (ﷺ) സ്വഹാബത്തോ ഒരു മഹത്വവും കൽപ്പിച്ചില്ല. അതിനാൽ അന്നേ ദിവസത്തെ ആരെങ്കിലും മഹത്വവല്ക്കരിക്കുകയോ കൊണ്ടാടുകയോ ചെയ്‌താൽ അത് മോശപ്പെട്ട ബിദ്അതാണ്.
سمعت مالكاً يقول: “مَن ابتدع في الإسلام بدعة يراها حسنة فقد زعم أنَّ محمداً خان الرسالة؛ لأنَّ الله يقول: لْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ ، فما لم يكن يومئذ ديناً فلا يكون اليوم ديناً”
⚠"ആരെങ്കിലും ഒരാൾ ഒരു ബിദ് അതിനെ നല്ലതായിക്കണ്ടാൽ അയാൾ മുഹമ്മദ് (സ) രിസാലത്തിൽ വഞ്ചന കാണിച്ചു എന്ന് വാദിച്ചിരിക്കുന്നു കാരണം അല്ലാഹു പറയുന്നു ഇന്നേ ദിവസം ഞാൻ നിങ്ങൾക്കു നിങ്ങളുടെ മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു."
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ